Viduthalai Part 1 - Review

വെട്രിമാരൻ സംവിധാനം ചെയ്ത 'വിടുതലൈ പാർട്ട് 1' മൂവിയുടെ റിവ്യൂ

3/31/20231 min read

viduthalai-part-1-review-soori-vijay-sethupathi
viduthalai-part-1-review-soori-vijay-sethupathi

വെട്രിമാരൻ സംവിധാനം ചെയ്ത 'വിടുതലൈ പാർട്ട് 1' മൂവിയുടെ റിവ്യൂ

ആടുകളം, അസുരൻ പോലെ തമിഴ്‌നാടിന്റെ ലോക്കൽ പശ്ചാത്തലത്തിൽ സിനിമകളൊരുക്കി ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ ഉണ്ടാക്കിയ സംവിധായകനാണ് വെട്രിമാരൻ. സൂരിയെ നായകനാക്കി രണ്ട് ഭാഗങ്ങളിൽ ഒരുക്കുന്ന 'വിടുതലൈ' മൂവിയുടെ ആദ്യ ഭാഗം ഇപ്പോൾ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

സൂരിയെ കൂടാതെ, വിജയ് സേതുപതി, ഭവാനി ശ്രീ, ഗൗതം വാസുദേവ് മേനോൻ, ചേതൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

1987ൽ നടക്കുന്ന സംഭവത്തെ ആസ്പദമാക്കിയ ഒരു ക്രൈം ത്രില്ലറാണ് 'വിടുതലൈ' ഒന്നാം ഭാഗം. സൂരി അവതരിപ്പിച്ച കുമരേശൻ എന്ന പോലീസ് ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചാണ് കഥ വികസിപ്പിച്ചിട്ടുള്ളത്. സൂരിയുടെ പെർഫോമൻസ് എടുത്ത് പറയേണ്ടതാണ്. കൂടുതലും കോമഡി വേഷങ്ങളിൽ പ്രേക്ഷകർ കണ്ടിട്ടുള്ള സൂരി, വെട്രിമാരന്റെ കയ്യിൽ കിട്ടിയപ്പോൾ വിസ്മയിപ്പിച്ചു എന്നതിൽ സംശയമില്ല.

വിജയ് സേതുപതി അധികം സീനിൽ വരുന്നില്ല എങ്കിലും, ഉള്ള കുറച്ച് സമയം അതിഗംഭീരമാക്കി. അടുത്ത ഭാഗത്തിൽ വിജയ് സേതുപതി കൂടുതൽ സ്‌ക്രീൻ സ്‌പേസിൽ ഉണ്ടാവുമെന്ന് വെട്രിമാരൻ പറഞ്ഞിട്ടുണ്ട്. നായികയായി അഭിനയിച്ച ഭവാനിശ്രീ, മറ്റൊരു പ്രധാന വേഷം ചെയ്ത ചേതൻ എന്നിവരും ഗംഭീര പ്രകടനമാണ് കാഴ്ച്ച വെച്ചത്.

സിനിമയുടെ തുടക്കത്തിൽ സിംഗിൾ ഷോട്ടിൽ ചിത്രീകരിച്ച 5 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിൻ ആക്സിഡന്റ് സീൻ അതിഗംഭീരമായാണ് വെട്രിമാരൻ എടുത്ത് വെച്ചിട്ടുള്ളത്. അതുപോലെ തന്നെ ക്ളൈമാക്സിലെ ഫൈറ്റ് സീനും മികവ് പുലർത്തി. സിനിമാട്ടോഗ്രഫി, ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് എന്നിവയും ചിത്രത്തിന്റെ പോസിറ്റീവ് ഘടകങ്ങളാണ്.

വെട്രിമാരന്റെ മുൻ ചിത്രങ്ങളോട് നീതി പുലർത്തിയോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടി വരും. കാരണം സിനിമയുടെ പല ഭാഗങ്ങളിലും കഥയുടെ ഗ്രിപ്പ് നഷ്ടപ്പെടുന്നുണ്ട്. ഒരു ഡോക്യൂമെന്ററി ടൈപ്പ് മേക്കിങ്ങും ചില ഭാഗങ്ങളിൽ ഫീൽ ചെയ്യുന്നുണ്ട്.

എങ്കിലും തിയേറ്ററിൽ തന്നെ കാണാവുന്ന ശരാശരിക്കും മുകളിൽ നിൽക്കുന്ന ഒരു ക്രൈം ത്രില്ലറാണ് 'വിടുതലൈ പാർട്ട് 1'

viduthalai-part-1-review
viduthalai-part-1-review