റാഫിയുടെ തിരക്കഥയിൽ ഒരു കോമഡി ചിത്രം 'താനാരാ' ഒരുങ്ങുന്നു

കോമഡി സിനിമകളുടെ അമരക്കാരൻ റാഫി തിരക്കഥയെഴുതി ഹരിദാസ് സംവിധാനം ചെയ്യുന്ന 'താനാരാ' എന്ന മൂവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.

Machans Media

4/25/20231 min read

thaanaaraa-malayalam-movie
thaanaaraa-malayalam-movie

റാഫിയുടെ തിരക്കഥയിൽ ഒരു കോമഡി ചിത്രം ഒരുങ്ങുന്നു 'താനാരാ'

കോമഡി സിനിമകളുടെ അമരക്കാരൻ റാഫി തിരക്കഥയെഴുതി ഹരിദാസ് സംവിധാനം ചെയ്യുന്ന 'താനാരാ' എന്ന മൂവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.

അജു വർഗീസ്, ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, ദീപ്തി സതി, ചിന്നു ചാന്ദ്നി, സ്നേഹ ബാബു എന്നിവരാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി ആണ് 'താനാരാ' നിർമ്മിക്കുന്നത്.

ഗുഡ്‌വിൽ എന്റർറ്റെയിന്മെന്റ്സ് ഈ സിനിമ തിയേറ്ററുകളിൽ എത്തിക്കും