പുതിയ വിവാദം : ഷെയിൻ നിഗം സെറ്റിൽ നിന്നും ഇറങ്ങിപ്പോയി

രാത്രി നടക്കുന്ന ഷൂട്ടിൽ ലാൽ, ബാബു ആന്റണി, ബൈജു സന്തോഷ് എന്നിവരും ഉണ്ടായിരുന്നു.

4/4/20231 min read

പുതിയ വിവാദം : ഷെയിൻ നിഗം സെറ്റിൽ നിന്നും ഇറങ്ങിപ്പോയി

നിർമ്മാതാവ് ജോബി ജോർജുമായി ഷെയിൻ നിഗം മൂവി 'വെയിൽ' ചിത്രീകരണ സമയത്ത് വാക്ക് തർക്കങ്ങൾ ഉണ്ടാക്കിയിരുന്നു. പിന്നീട് സിനിമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ പ്രശ്നങ്ങൾ എല്ലാം ഒത്തു തീർപ്പാക്കി. ഇപ്പോൾ പുതിയൊരു വിവാദത്തിൽ പെട്ടിരിക്കുകയാണ് ഷെയിൻ നിഗം.

RDX എന്ന പുതിയ മൂവിയുടെ സെറ്റിൽ നിന്നും ഇറങ്ങിപ്പോയതാണ് പുതിയ വിവാദത്തിനു തിരി തെളിച്ചത്. രാത്രി നടക്കുന്ന ഷൂട്ടിൽ ലാൽ, ബാബു ആന്റണി, ബൈജു സന്തോഷ് എന്നിവരും ഉണ്ടായിരുന്നു. ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.