Romancham movie collection report
റെക്കോർഡ് കളക്ഷനുമായി 50 ദിവസം പിന്നിട്ട് 'രോമാഞ്ചം'
3/24/20231 min read


റെക്കോർഡ് കളക്ഷനുമായി 50 ദിവസം പിന്നിട്ട് 'രോമാഞ്ചം'
115 തിയേറ്ററുകളിൽ 50 ദിവസം പിന്നിട്ട് വൻ വിജയക്കുതിപ്പ് തുടരുകയാണ് 'രോമാഞ്ചം'. 2023 ൽ ഇതുവരെ റിലീസ് ആയ മലയാളം സിനിമകളിൽ ഏറ്റവും വലിയ വിജയമാണ് 'രോമാഞ്ചം'. കേരളത്തിൽ നിന്ന് മാത്രം 41 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 4 കോടിയോളം നേടിയ സിനിമ ഇന്ത്യക്ക് പുറത്തു നിന്നും 23 കോടിയും നേടി. 68 കോടിയാണ് ഈ ബ്ലോക്ക്ബസ്റ്റർ സിനിമയുടെ ഇതുവരെയുള്ള വേൾഡ്‌വൈഡ് കളക്ഷൻ.
ജിത്തു മാധവൻ സംവിധാനം ചെയ്ത 'രോമാഞ്ചം' നിർമ്മിച്ചിരിക്കുന്നത് ജോൺ പോൽ ജോർജ്, ജോബി ജോർജ്, ഗിരീഷ് ഗംഗാധരൻ എന്നിവർ ചേർന്നാണ്. പ്രേക്ഷകർക്ക് പരിചിതരായ സൗബിൻ, അർജുൻ അശോകൻ എന്നിവർ ഒഴികെ വലിയ ഒരു താരനിറയൊന്നുമില്ലാത്ത ചിത്രത്തിന്റെ ഈ വിജയം പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു.