മരക്കാരോട് കൂടി എനിക്ക് മതിയായി, ഇനി രണ്ടാമൂഴമില്ല ; പ്രിയദർശൻ

'രണ്ടാമൂഴം' സിനിമ ഇനി സംഭവിക്കില്ലെന്ന് സംവിധായകൻ പ്രിയദർശൻ. എം.ടി വാസുദേവൻ നായരുടെ പ്രശസ്ത നോവലായ 'രണ്ടാമൂഴം' മോഹൻലാലിനെ നായകനാക്കി ചിത്രീകരിക്കാൻ പ്ലാൻ ഉണ്ടായിരുന്നു.

3/29/20231 min read

mohanlal-priyasardhan-marakkar
mohanlal-priyasardhan-marakkar

മരക്കാരോട് കൂടി എനിക്ക് മതിയായി, ഇനി രണ്ടാമൂഴമില്ല ; പ്രിയദർശൻ

'രണ്ടാമൂഴം' സിനിമ ഇനി സംഭവിക്കില്ലെന്ന് സംവിധായകൻ പ്രിയദർശൻ. എം.ടി വാസുദേവൻ നായരുടെ പ്രശസ്ത നോവലായ 'രണ്ടാമൂഴം' മോഹൻലാലിനെ നായകനാക്കി ചിത്രീകരിക്കാൻ പ്ലാൻ ഉണ്ടായിരുന്നു. ബിഗ് ബഡ്ജറ്റ് ചിത്രമായി നിർമ്മിക്കാനായിരുന്നു പ്ലാൻ ചെയ്തിരുന്നത്.

എന്നാൽ 'മരക്കാർ' മൂവിയുടെ ദാരുണ പരാജയം തന്നെ തളർത്തിയെന്ന് സംവിധായകൻ പ്രിയദർശൻ പ്രസ് മീറ്റിൽ പറഞ്ഞു. ഇനി ഒരു ഊഴത്തിനും താൻ തയ്യാറല്ലെന്നും, മരക്കാരിന്റെ ക്ഷീണത്തിൽ നിന്നും ഇതുവരെ മോചിതനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി ബിഗ് ബഡ്ജറ്റ് ചിത്രങ്ങളും, ചരിത്ര സിനിമകളും എടുക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രിയദർശൻ സംവിധാനം ചെയ്ത പുതിയ ചിത്രം 'കൊറോണ പേപ്പേഴ്സ്' ഏപ്രിൽ 6ന് റിലീസ് ചെയ്യാൻ പോവുകയാണ്. ഷൈൻ ടോം ചാക്കോയും, ഷെയിൻ നിഗവും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ഒരു ത്രില്ലറാണ്.