Rajinikanth to do his last movie with Lokesh Kanagaraj

സൂപ്പർസ്റ്റാറിന്റെ അവസാന ചിത്രം ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ..!

3/20/2023

സൂപ്പർസ്റ്റാറിന്റെ അവസാന ചിത്രം ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ..!

ബീസ്റ്റിന് ശേഷം നെൽസൺ ദിലീപ്‌കുമാറിന്റെ സംവിധാനത്തിൽ വരുന്ന ജയിലറിന് ശേഷം നാലു ചിത്രങ്ങളിൽ കൂടി അഭിനയിക്കുന്നതോട് കൂടെ സൂപ്പർസ്റ്റാർ രജിനികാന്ത് തന്റെ അഭിനയജീവിതത്തിൽ നിന്നും വിടവാങ്ങും എന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ സൗത്തിന്ത്യയിലെ തന്നെ ഏറ്റവും ബ്രാൻഡ് വാല്യു ഉള്ള സംവിധായകരിൽ ഒരാളായ ലോകേഷ് കനകരാജ് ആയിരിക്കും രജിനികാന്തിനു ഫെയർവെൽ ഒരുക്കുക എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ലോകേഷ് യൂണിവേഴ്‌സിൽ ഉൾപ്പെട്ടതാണോ അല്ലെങ്കിൽ സ്റ്റാൻഡ് എലോൺ സിനിമയായിരിക്കുമോ സൂപ്പർ സ്റ്റാർ ചിത്രമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾക്ക് ശേഷം പുറത്തു വരുന്നതായിരിക്കും.

നിലവിൽ ദളപതി വിജയ് നായകനാകുന്ന ലിയോയുടെ സംവിധാന തിരക്കുകളിലാണ് ലോകേഷ്..!