Ponniyin Selvan 2 Trailer releasing on March 29
'പൊന്നിയിൻ സെൽവൻ 2' ട്രെയിലർ ലോഞ്ച് മാർച്ച് 29 ന്
3/25/20231 min read


'പൊന്നിയിൻ സെൽവൻ 2' ട്രെയിലർ ലോഞ്ച് മാർച്ച് 29 ന്
മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ' ഒന്നാം ഭാഗം കഴിഞ്ഞ വർഷം തിയേറ്ററുകളിൽ റിലീസ് ചെയ്ത് തമിഴ്‌നാട്ടിലെ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയ സിനിമയാണ്. കമൽ ഹാസൻ - ലോകേഷ് കനകരാജ് ചിത്രം 'വിക്രം' റിലീസ് ചെയ്ത് ഇൻഡസ്ട്രി ഹിറ്റ് ആയതിനു ശേഷം ഏതാനും മാസങ്ങൾക്കുള്ളിലാണ് 'പൊന്നിൽ സെൽവൻ' വന്ന് കളക്ഷൻ റെക്കോർഡ് തിരുത്തിക്കുറിച്ചത്.
'പൊന്നിയിൻ സെൽവൻ 2' ഏപ്രിൽ 28 ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ മാർച്ച് 29 ന് ലോഞ്ച് ചെയ്യും. ഗോകുലം ഗോപാലനാണ് കേരളത്തിൽ ഈ സിനിമ വിതരണം ചെയ്യുന്നത്. റെക്കോർഡ് തുകയ്ക്കാണ് ശ്രീ ഗോകുലം മൂവീസ് 'പൊന്നിയിൻ സെൽവൻ 2 ന്റെ വിതരണാവകാശം എടുത്തിരിക്കുന്നത്.