Nna Thaan Case Kodu characters will appear again on big screen
സുരേഷന്റെയും സുമലത ടീച്ചറുടെയും പ്രണയം പ്രധാന പ്രമേയമാക്കി പുതിയ സിനിമ വരുന്നു
3/25/20231 min read


സുരേഷന്റെയും സുമലത ടീച്ചറുടെയും പ്രണയം പ്രധാന പ്രമേയമാക്കി പുതിയ സിനിമ വരുന്നു
'ന്നാ താൻ കേസ് കൊട്' എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച രണ്ട് കഥാപാത്രങ്ങൾ വീണ്ടും വരുന്നു. സുരേഷനും സുമലത ടീച്ചറുമാണ് വെള്ളിത്തിരയിൽ വീണ്ടും അവതരിക്കാൻ പോവുന്നത്.
'ന്നാ താൻ കേസ് കൊട്' സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് പുതിയ സിനിമ ഒരുക്കുന്നത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നിവയാണ് രതീഷ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ.
സുരേഷൻ എന്ന കഥാപാത്രം ചെയ്ത രാജേഷ് മാധവനും, സുമലത ടീച്ചറെ അവതരിപ്പിച്ച ചിത്ര നായരുമാണ് പുതിയ ചിത്രത്തിൽ കേന്ദ്ര കഥാപ്പാത്രങ്ങളായി എത്തുന്നത്.