Neelavelicham movie review
ആഷിക് അബു സംവിധാനം ചെയ്ത 'നീലവെളിച്ചം' മൂവി റിവ്യൂ
Machans Media
4/21/20231 min read
ആഷിഖ് അബു സംവിധാനം ചെയ്ത 'നീലവെളിച്ചം' തിയേറ്ററുകളിലെത്തി. ടോവിനോ തോമസ്, റോഷൻ മാത്യു, റിമ കല്ലിങ്കൽ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
1964 ൽ റിലീസ് ചെയ്ത മലയാളത്തിലെ എക്കാലത്തെയും ക്‌ളാസിക് ഹൊറർ ചിത്രങ്ങളിലൊന്നായ 'ഭാർഗ്ഗവീനിലയ'ത്തിന്റെ പുനരാവിഷ്കാരമാണ് 'നീലവെളിച്ചം'. ഓരോ കഥാപാത്രങ്ങളെ പ്രേക്ഷകന് പരിചയപ്പെടുത്തി, മനസ്സിൽ പതിപ്പിക്കുന്ന തരത്തിലാണ് സിനിമ തുടങ്ങുന്നത്. ഈ കഥ പറച്ചിൽ രീതി സിനിമയുടെ മെല്ലെപ്പോക്കിന് കാരണമാവുന്നുണ്ട്. ഇത് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയാണോ എന്നത് ഒരു ചോദ്യമാണ്.
പടത്തിന്റെ ആർട്ട് വർക്കും, ക്യാമറയും, ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും പ്രധാന പോസിറ്റീവുകളാണ്. എല്ലാ കഥാപാത്രങ്ങളും അവർക്ക് കിട്ടിയ വേഷങ്ങൾ തരക്കേടില്ലാതെ ചെയ്തിട്ടുണ്ട്. അതിൽ ടോവിനോയുടെ കേന്ദ്ര കഥാപാത്രം വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്. ഷൈൻ ടോം ചാക്കോ തന്റെ പതിവ് ശൈലിയിൽ നിന്നും കുറച്ച് വ്യത്യസ്തമായി ചെയ്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
റീമേക്ക് ചെയ്ത പാട്ടുകൾ നല്ല രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. ഹൊറർ സീനുകൾ കുറച്ചുണ്ടെങ്കിലും 'നീലവെളിച്ചം' ഒരു ഹൊറർ സിനിമ എന്ന രീതിയിൽ സമീപിക്കേണ്ട സിനിമയല്ല. എന്നാലും ഒന്ന് രണ്ട് സീനുകൾ സിനിമയിൽ മുഴുകി ഇരിക്കുന്നവരെ പേടിപ്പിക്കും എന്നതിൽ സംശയമില്ല.
സിനിമയുടെ മെല്ലെപ്പോക്ക് തന്നെയാണ് പ്രധാന നെഗറ്റീവ്. പ്രേക്ഷകന് ഇപ്പോൾ എന്റർടൈൻമെന്റ് മാത്രം മതി എന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന കാലമാണ്. അപ്പോൾ ഇത്തരത്തിൽ ക്‌ളാസിക്ക് മൂഡിൽ ഒരുക്കുന്ന സിനിമകൾ എത്രത്തോളം സ്വീകരിക്കപ്പെടും എന്നത് കണ്ടറിയണം.