സുരാജ് വെഞ്ഞാറമ്മൂടിന്റെ 'മദനോത്സവം' വിഷുവിന് തിയേറ്ററുകളിൽ
സുരാജ് വെഞ്ഞാറമൂട് നായക വേഷത്തിലെത്തുന്ന പുതിയ ചിത്രം 'മദനോത്സവം' ഈ വിഷുവിന് തിയേറ്ററുകളിലെത്തും
4/2/20231 min read


സുരാജ് വെഞ്ഞാറമ്മൂടിന്റെ 'മദനോത്സവം' വിഷുവിന്
സുരാജ് വെഞ്ഞാറമൂട് നായക വേഷത്തിലെത്തുന്ന പുതിയ ചിത്രം 'മദനോത്സവം' ഈ വിഷുവിന് തിയേറ്ററുകളിലെത്തും. സുധീഷ് ഗോപിനാഥാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് 'മദനോത്സവം' നിർമ്മിച്ചിരിക്കുന്നത്.
സന്തോഷ് കുമാറിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാളാണ്. ന്നാ തൻ കേസ് കൊട്, കനകം കാമിനി കലഹം, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്നീ സിനിമകളുടെ സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ.
ബാബു ആന്റണിയും, സുധി കോപ്പയും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.