ദളപതി വിജയുടെ പിറന്നാളിന് 'ലിയോ' അപ്ഡേറ്റ്
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ലിയോ' മൂവിയുടെ അപ്‌ഡേറ്റ്
3/31/20231 min read
ദളപതി വിജയുടെ പിറന്നാളിന് 'ലിയോ' അപ്ഡേറ്റ്
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ലിയോ'. ദളപതി വിജയ് നായകനാവുന്ന ഈ ചിത്രം ഈ വർഷത്തെ ഏറ്റവും ഹൈപ്പുള്ള തമിഴ് മൂവികളിലൊന്നാണ്.
വിജയുടെ പിറന്നാൾ ദിവസം ഈ സിനിമയുടെ ഒരു പ്രധാന അപ്ഡേറ്റ് ഉണരായിരിക്കുമെന്ന് നിർമ്മാതാവ് പറയുന്നു. വികടൻ മൂവി അവാർഡ് നൈറ്റിൽ നിർമ്മാതാവ് ലളിത് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 22 ന് ഒരു പോസ്റ്ററോ അല്ലെങ്കിൽ ഒരു സ്‌പെഷ്യൽ വീഡിയോയോ പ്രതീക്ഷിക്കാം. പിറന്നാൾ ദിനത്തിൽ ദളപതി ഫാൻസിനെയും, ലോകേഷ് കനകരാജ് ഫാൻസിനെയും ആവേശത്തിലാക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം.