King Of Kotha theatre charting progressing
കേരളത്തിൽ മാത്രം 400ൽ അധികം സ്‌ക്രീനുകളിൽ കിംഗ് ഓഫ് കൊത്തയെത്തും !!
3/25/20231 min read


കേരളത്തിൽ മാത്രം 400ൽ അധികം സ്‌ക്രീനുകളിൽ കിംഗ് ഓഫ് കൊത്തയെത്തും !!
ദുൽഖർ സൽമാൻ നായകനായ 'കിംഗ് ഓഫ് കൊത്ത' ഈ വർഷത്തെ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മലയാളം സിനിമകളിൽ മുൻപന്തിയിലുള്ള സിനിമയാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ഈ ചിത്രം ഓഗസ്റ്റ് 24 ന് ഓണം റിലീസായിട്ടാണ് തിയേറ്ററുകളിൽ എത്തുന്നത്.
ദുൽഖറിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ വേഫാറർ ഫിലിംസാണ് ഈ 'കിംഗ് ഓഫ് കൊത്ത' കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം 400 ൽ അധികം സ്ക്രീനുകൾ കേരളത്തിൽ മാത്രം ഇതുവരെ ചാർട്ട് ചെയ്ത് കഴിഞ്ഞു. ഒട്ടുമിക്ക ബിഗ് സ്‌ക്രീനുകളും ഇതിൽ ഉൾപ്പെടുന്നു. റിലീസിന് ഇനിയും മാസങ്ങൾ ബാക്കിയിരിക്കെ ഇനിയും സ്ക്രീനുകൾ കൂട്ടുമെന്നുറപ്പാണ്.
പോസിറ്റിവ് റിപ്പോർട്ട് കൂടി കിട്ടിയാൽ കേരള ബോക്സോഫീസിലും, വേൾഡ് വൈഡ് ബോക്സോഫീസിലും ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടുന്ന സിനിമയായി മാറാൻ പൊട്ടൻഷ്യൽ ഉള്ള സിനിമയാണ് 'കിംഗ് ഓഫ് കൊത്ത'.