King Of Kotha aiming wide release
വൻ റിലീസിനൊരുങ്ങി ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത
3/20/2023


ദുൽഖർ സൽമാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന 'കിംഗ് ഓഫ് കൊത്ത' വമ്പൻ റിലീസിനൊരുങ്ങുന്നു. Zee Studios ഓവർസീസ് മാർക്കറ്റിൽ വിതരണം ചെയ്യുന്ന ചിത്രം മോളിവുഡ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലൊക്കേഷനുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. കേരളത്തിൽ റിലീസിന് മാസങ്ങൾക്ക് മുൻപ് തന്നെ ദുൽഖറിന്റെ Wayfarer Films തിയേറ്റർ ചാർട്ടിങ് തുടങ്ങിയിട്ടുണ്ട്.
അമേരിക്കയിൽ മാത്രം 250 ൽ പരം ലൊക്കേഷനുകളിൽ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.