Khajuraho Dreams first look poster

മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന 'ഖജുരാഹോ ഡ്രീംസ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ

3/30/2023

khajuraho-dreams-malayalam-movie
khajuraho-dreams-malayalam-movie

മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന 'ഖജുരാഹോ ഡ്രീംസ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഒരു കൂട്ടം ന്യൂജെൻ താരങ്ങളെ അണിനിരത്തി മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന 'ഖജുരാഹോ ഡ്രീംസ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. അർജുൻ അശോകൻ, ഷറഫുദ്ധീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ, അതിഥി രവി എന്നിവരാണ് സിനിമയിൽ അണിനിരക്കുന്ന പ്രമുഖ താരങ്ങൾ.

ഗുഡ്‌ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ നാസറാണ് ഈ സിനിമ നിർമ്മിക്കുന്നത്. സേതുവാണ്‌ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ വർഷം മെയ് മാസത്തിൽ ചിത്രം തിയേറ്ററുകളിലെത്തും.