ജയരാജ് - സുരേഷ് ഗോപി ചിത്രം 'ഒരു പെരുങ്കാളിയാട്ടം'

സംവിധായകൻ ജയരാജ് സുരേഷ്‌ഗോപിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം

3/30/20231 min read

oru-Perumgaliyattam-movie-sureshgopi
oru-Perumgaliyattam-movie-sureshgopi

വീണ്ടും ഒരു ജയരാജ് - സുരേഷ് ഗോപി ചിത്രം വരുന്നു

1997 ൽ റിലീസ് ചെയ്ത 'കളിയാട്ടം' എന്ന ജയരാജ് - സുരേഷ്‌ഗോപി ചിത്രം ഒരുപാട് നിരൂപക പ്രശംസകൾ ഏറ്റുവാങ്ങി അവാർഡുകൾ വാരിക്കൂട്ടിയ സിനിമയാണ്. സുരേഷ്ഗോപിക്കും ജയരാജിനും ദേശീയ അവാർഡ് നേടിക്കൊടുത്ത സിനിമയായിരുന്നു 'കളിയാട്ടം'. കൂടാതെ 4 സംസ്ഥാന അവാർഡുകളും കളിയാട്ടത്തിന് ലഭിച്ചിരുന്നു.

ഇപ്പോൾ മറ്റൊരു ചിത്രത്തിലൂടെ അവർ ഒന്നിക്കുകയാണ്. 'ഒരു പെരുങ്കാളിയാട്ടം' എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ സുരേഷ്‌ഗോപി തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വിട്ടിട്ടുണ്ട്. സുരേഷ്‌ഗോപിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി മാറാൻ എല്ലാ വിധ സാധ്യതകളും ഉള്ള സിനിമയാണ് ഇത്.