'Jailer' movie shoot progressing at Kochi

'ജയിലർ' ചിത്രീകരണത്തിനായി രജനികാന്ത് കൊച്ചിയിൽ

3/20/2023

'ജയിലർ' ചിത്രീകരണത്തിനായി രജനികാന്ത് കൊച്ചിയിൽ

രജനികാന്തിന്റെ പുതിയ ചിത്രം ജയിലർ ചിത്രീകരണം പുരോഗമിക്കുകയാണ്. നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം സൺ പിക്ചേഴ്സാണ് നിർമ്മിക്കുന്നത്. വലിയ താരനിരയോടൊപ്പം മോഹൻലാലിൻറെ ഗസ്റ്റ് റോളും മലയാളികൾക്ക് കാത്തിരിക്കാനുള്ള വക നൽകുന്നുണ്ട്.

കോളിവുഡിലെ മ്യൂസിക് സെൻസേഷൻ ആയ അനിരുദ്ധിന്റെ മ്യൂസിക് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്.

ഇപ്പോൾ 'ജയിലർ' മൂവിയുടെ ചില ഭാഗങ്ങൾ കൊച്ചിയിൽ ചിത്രീകരണം നടക്കുകയാണ്. സൂപ്പർസ്റ്റാർ രജനികാന്ത് അഭിനയിക്കുന്ന ഭാഗങ്ങളും ഈ കൊച്ചി ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.