Dileep - Rafi movie 'Voice Of Sathyanathan' will hit screens on May 12
റാഫി സംവിധാനം ചെയ്ത ദിലീപ് ചിത്രം 'വോയ്‌സ് ഓഫ് സത്യനാഥൻ' മെയ് 12ന് റിലീസ്
3/26/20231 min read


റാഫി സംവിധാനം ചെയ്ത ദിലീപ് ചിത്രം 'വോയ്‌സ് ഓഫ് സത്യനാഥൻ' മെയ് 12ന് റിലീസ്
സംവിധായകൻ റാഫിയുടെ പുതിയ ചിത്രം 'വോയ്‌സ് ഓഫ് സത്യനാഥൻ' മെയ് 12 ന് തിയേറ്ററുകളിലെത്തും. ദിലീപ്, ജോജു ജോർജ്, ജോണി ആന്റണി, സിദ്ധിഖ് എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. വീണ നന്ദകുമാർ ആണ് നായികയുടെ വേഷത്തിൽ എത്തുന്നത്.
ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഏപ്രിൽ 6 ന് പുറത്തിറക്കും. അന്യഭാഷാ നടന്മാരായ ജഗപതി ബാബുവും, അനുപം ഖേറും ഈ സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ട്.