Dasara Movie Review
നാനിയും കീർത്തി സുരേഷും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 'ദസറ' മൂവിയുടെ റിവ്യൂ
3/30/2023
നാനിയും കീർത്തി സുരേഷും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 'ദസറ' ഇന്ന് തിയേറ്ററുകളിലെത്തി. തെലുങ്കിൽ ചിത്രീകരിച്ച ഈ ചിത്രം, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ഡബ് ചെയ്തിട്ടുണ്ട്. Srikanth Odela യാണ് 'ദസറ' സംവിധാനം ചെയ്തിരിക്കുന്നത്.
ഉൾഗ്രാമത്തിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ പശ്ചാത്തലം തന്നെയാണ് പ്രധാന ആകർഷണം. സത്യൻ സൂര്യൻ സിനിമാട്ടോഗ്രഫി വളരെ ഭംഗിയായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. തുടക്കം കുറച്ച് പതിയെ ആണെങ്കിലും പിന്നീട് പടം ട്രാക്കിലേക്ക് കയറുന്നുണ്ട്.
ഈ സിനിമയിൽ ഏറ്റവും എടുത്ത് പറയേണ്ടത് ഇന്റർവെൽ ബ്ലോക്ക് ആണ്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന തരത്തിലാണ് ഇന്റർവെൽ എത്തി നിർത്തുന്നത്. എന്നാൽ സെക്കൻഡ് ഹാഫിലെ മെല്ലെപ്പോക്ക് പ്രേക്ഷകരെ മടുപ്പിക്കുന്നു. കഥയിൽ വലിയ പുരോഗതിയില്ലാതെ മുഷിപ്പിക്കുന്ന രീതിയിലാണ് ക്ളൈമാക്സ് വരെയുള്ള ഭാഗങ്ങൾ. ക്ളൈമാക്സിലെ ഫൈറ്റ് സീൻ കൊള്ളാമായിരുന്നെങ്കിലും രണ്ടാമത്തെ പകുതിയുടെ സ്ലോ നരേഷൻ കാരണം എത്രത്തോളം എഞ്ചോയ് ചെയ്യാൻ പറ്റും എന്നത് സംശയമാണ്.
നാനിയുടെയും കീർത്തി സുരേഷിന്റെയും പെർഫോമൻസുകൾ എടുത്ത് പറയേണ്ടതാണ്. രണ്ട് പേരുടെയും കോംബോ സീനുകൾ മനോഹരമായിരുന്നു.
മൊത്തത്തിൽ തൃപ്തി തരാത്ത ഒരു സിനിമാനുഭവമായിരുന്നു 'ദസറ'.