Babu Antony's selfie with Thalapathy Vijay
'ലിയോ' സെറ്റിൽ നിന്നും വിജയോടൊപ്പം ബാബു ആന്റണിയുടെ സെൽഫി
3/25/20231 min read


'ലിയോ' സെറ്റിൽ നിന്നും വിജയോടൊപ്പം ബാബു ആന്റണിയുടെ സെൽഫി
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ലിയോ' മൂവിയിൽ ബാബു ആന്റണി ജോയിൻ ചെയ്തു. ദളപതി വിജയ് ലീഡ് റോളിലെത്തുന്ന 'ലിയോ' ഈ വർഷത്തെ ഏറ്റവും ഹൈപ്പ് ഉള്ള തമിഴ് സിനിമകളിലൊന്നാണ്.
മലയാളത്തിൽ നിന്നും നരേനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. വിജയോടൊപ്പം ബാബു ആന്റണി എടുത്ത ഒരു സെൽഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു