സിനിമയിൽ 20 വർഷം പൂർത്തിയാക്കി അല്ലു അർജുൻ

Allu Arjun completes 20 years of acting career

3/28/20231 min read

സിനിമയിൽ 20 വർഷം പൂർത്തിയാക്കി അല്ലു അർജുൻ

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അല്ലു അർജുൻ നായകനായി സിനിമയിലെത്തിയിട്ട് 20 വർഷം തികഞ്ഞു. 2003ലാണ് ആദ്യമായി നായക വേഷം ചെയ്ത 'ഗംഗോത്രി' റിലീസ് ചെയ്തത്. അതിനു മുൻപ് ബാലനടനായി അല്ലു അഭിനയിച്ചിട്ടുണ്ട്.

2004ൽ റിലീസ് ചെയ്ത 'ആര്യ' എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയിലൂടെയാണ് അല്ലു അർജുൻ സൂപ്പർസ്റ്റാർ പദവിയിലെത്തിയത്. 'ആര്യ' റിലീസായതോടെ കേരളത്തിലെ യുവാക്കൾക്കിടയിൽ ഫാൻബേസ് ഉണ്ടാക്കിയെടുക്കാൻ അല്ലു അർജുന് കഴിഞ്ഞു. സ്നേഹത്തോടെ 'മല്ലു അർജുൻ' എന്ന് മലയാളികൾ വിളിക്കുന്ന അല്ലു അർജുൻ 2021 ൽ റിലീസ് ചെയ്ത 'പുഷ്പ' ഒന്നാം ഭാഗത്തിലൂടെ പാൻ ഇന്ത്യൻ റീച്ച് നേടിയെടുത്തു.

സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ'യുടെ രണ്ടാമത്തെ ഭാഗം ഇന്ന് ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ്.