Aadujeevitham gets a release date
പൃഥ്വിരാജ് - ബ്ലെസ്സി ചിത്രം 'ആട് ജീവിതം' റിലീസ് തിയതി പ്രഖ്യാപിച്ചു !
3/21/20231 min read


പൃഥ്വിരാജ് - ബ്ലെസ്സി ചിത്രം 'ആട് ജീവിതം' റിലീസ് തിയതി പ്രഖ്യാപിച്ചു !
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന 'ആട് ജീവിതം' സിനിമ പ്രേക്ഷകർ ഒരുപാട് കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ്. ബെന്യാമിൻ എഴുതിയ 'ആട് ജീവിതം' എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഏ.ആർ റഹ്മാൻ ഈ ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നു എന്നതും പ്രതീക കൂട്ടുന്ന ഘടകങ്ങളിൽ ഒന്നാണ്.
നജീബ് എന്ന പ്രവാസിയുടെ വേഷത്തിലാണ് ഈ ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നത്. സൗദി അറേബ്യായിലെ ആടുകളെ വളർത്തുന്ന ഒരു ഫാമിൽ അടിമപ്പണി ചെയ്യുന്ന നജീബ് അനുഭവിക്കുന്ന ദുരിതപൂർണ്ണമായ ജീവിതമാണ് ഈ സിനിമയുടെ ഇതിവൃത്തം.
ഇന്ത്യയ്ക്ക് പുറമെ, ജോർദ്ദാനിലും അൾജീരിയയിലുമെല്ലാം ഈ ചിത്രം ഷൂട്ട് ചെയ്തിട്ടുണ്ട്.
'ആട് ജീവിതം' 2023 ഒക്ടോബർ 20ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. സംസ്ഥാന - ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടാൻ സാധ്യതയുള്ള സിനിമയാണ് 'ആട് ജീവിതം'